തൃശൂർ : മുൻ മുഖ്യമന്ത്രിയും സബർമതി ട്രസ്റ്റ്ന്റെ സന്തത സഹചാരിയുമായിരുന്ന ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച്, സബർമതി ചാരിറ്റബിൾ ട്രസ്റ്റും ഇൻകാസ് ദുബായ് തൃശൂർ ജില്ല കമ്മിറ്റിയും ചേർന്നു സംഘടിപ്പിച്ച സൗജന്യ ഡയാലിസിസ് ചികിത്സ സഹായ വിതരണം തൃശൂർ കോപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ സെന്റ് വിൻസെന്റ് ഡി പോൾ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ സ്റ്റെഫിക് നൽകി കൊണ്ട് ഉത്ഘാടനം ചെയ്തു .ചെയർമാൻ ജോസ് പറമ്പൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, അഡ്വക്കേറ്റ് ഷാജി കോടങ്കടത്ത് ,ദുബായ് ഇൻകാസ് തൃശൂർ ജില്ലാ കമ്മിറ്റി ക്കു വേണ്ടി തൃശൂർ ജില്ലാ ഗ്ലോബൽ ചെയർമാൻ എൻ പി രാമചന്ദ്രൻ, തൃശ്ശൂർ കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കരോളി ജോഷ്വ ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേഫി ഡൽസൺ , കൗൺസിലർ പോളി ജോസ് എന്നിവർ സംബന്ധിച്ചു. ട്രസ്റ്റ് സെക്രട്ടറി ടിറ്റോ ആന്റണി സ്വാഗതവും ശോഭനാ പുഷ്പാങ്കതൻ നന്ദിയും പറഞ്ഞു.
![]()
