ദുബായ്: ഇൻകാസ് മണലൂർ നിയോജകമണ്ഡലം തൃശ്ശൂർ ദുബായ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ യോഗം നടത്തി.
നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കേച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി ഉദയ് ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു. ഇൻകാസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് തസ്ലിം കരീം ,ജില്ലാ ജനറൽ സെക്രട്ടറി രാജാറാം മോഹൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.
ജില്ലാ ഭാരവാഹികളായ നജീബ് ജലീൽ, സഗീർ വാടാനപ്പള്ളി, അബ്ദുസ്സലാം തിരുന്നല്ലൂർ, കുമാർ തുമ്പരുത്തി, സുഭാഷ് ചന്ദ്രബോസ്, ജബീഷ് ജമാൽ, മനീഷ് മഞ്ചറമ്പത്ത് എന്നിവർ സംസാരിച്ചു.
നിയോജകമണ്ഡലം ഭാരവാഹികളായ ഷക്കീർ പി.കെ, ഷാനവാസ് പി.എസ്, ഷംസുദ്ദീൻ പട്ടിക്കര, ഫെബിൽ തിരുന്നല്ലൂർ, ഹാശിം വാടാനപ്പള്ളി, ഷാഹിദ് എളവള്ളി, മഹേഷ് കണ്ടാണശ്ശേരി എന്നിവർ യോഗത്തിന് നേതൃത്വം നൽകി.
അനുസ്മരണ യോഗത്തിന് നിയോജകമണ്ഡലം ട്രഷറർ അബ്ദുൽ ഷുക്കൂർ വെങ്കിടങ് നന്ദി പറഞ്ഞു.
![]()
