തൃശ്ശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച്, സബർമതി ചാരിറ്റബിൾ ട്രസ്റ്റും ഇൻകാസ് (INCA) ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയും സംയുക്തമായി സൗജന്യ ഡയാലിസിസ് ക്യാമ്പ് സംഘടിപ്പിച്ചു. 2026 ജൂലൈ 18-ന് ഒല്ലൂർ സെന്റ് വിൻസെന്റ് ഡി പോൾ ആശുപത്രിയിൽ വെച്ചാണ് ഈ ജീവകാരുണ്യ പദ്ധതി നടന്നത്. നാട്ടിലെ ക്യാമ്പ് പ്രവർത്തനങ്ങൾക്ക് സീനിയർ ഇൻകാസ് ലീഡർ എൻ.പി. രാമചന്ദ്രൻ നേതൃത്വം നൽകി.
ഇതുമായി ബന്ധപ്പെട്ട് ദുബായിൽ ചേർന്ന യോഗത്തിൽ ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് ഫിറോസ് മുഹമ്മദാലി, ജനറൽ സെക്രട്ടറിമാരായ രാജാറാം, ആഷിഫ്, വർക്കിംഗ് പ്രസിഡന്റുമാരായ ആന്റോ എബ്രഹാം, തസ്ലിം കരിം, ട്രഷറർ മിസ്ബ എന്നിവർ പങ്കെടുത്തു. പൊതുസമൂഹത്തിന് ആശ്വാസമേകുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇൻകാസ് ദുബായ് തൃശ്ശൂർ ജില്ലാ കമ്മിറ്റി എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
![]()
