മനാമ :ബഹ്റൈനിലെ കടുത്ത വേനലിൽ നിർമ്മാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്ക് അശ്വാസമായി ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം, (BMBF) വർഷങ്ങളായി നൽകി വരാറുള്ള സൗജന്യ ദാഹജല പഴവർഗ ങ്ങളുടെ വിതരണം ഹെൽപ്പ് ആന്റ് ഡ്രിങ്കിന് സീസൺ 12 ന് ഇന്ന് ടൂബ്ലിയിലെ രണ്ട് വർക്ക് സൈറ്റുകളിൽ തുടക്കമായി
പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ബി എം ബി എഫ് ജനറൽ സെക്രട്ടറി ബഷീർ അമ്പലായിയുടെ അദ്ധ്യക്ഷതയിൽ രക്ഷാധികാരി അനീഷ് കെ വി നിർവഹിച്ചു.
ഇന്ന് തുടക്കമായ തൂബ്ലിയിലെ രണ്ട് തൊഴിലിടങ്ങളായ സിബാർക്കോ & അൽ റാഷിദ് ഗ്രൂപ്പ്. എന്നിവിടങ്ങളിൽ ദാഹജലം, പഴവർഗങ്ങൾ, ലഘുഭക്ഷണങ്ങൾ, സാൻവിച്ച് ബെൻകേക്ക് ഐസ്ക്രീം എന്നിവയടക്കം തൊഴിലാളികൾക്ക് വിതരണം ചെയ്തു.
2026 ലെ ബി കെ എസ് എഫ് ഹെൽപ്പ് & ഡ്രിംങ് ഈ വർഷം സെപ്റ്റംബറിൽ അവസാനിക്കുന്നതാണ്.
പരിപാടികൾക്ക് കാസിം പാടത്തകായിൽമണികുട്ടൻ, മൊയ്തീൻ പയ്യോളി, മൂസകുട്ടി ഹാജി, ഹുസൈൻ വയനാട്, ദിനേശ് പള്ളിയാലിൽ നേതൃത്വം നൽകി.
![]()
