ജിദ്ദ: ”ഒരാളുടെ ജീവന് രക്ഷിച്ചാല്‍ അവന് മുഴുവന്‍ മനുഷ്യരുടെയും ജീവന് രക്ഷിച്ചതിന് തുല്യമാണ്” എന്ന വിശുദ്ധ ഖുര്‍ആന്‍ വചനം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദ ഡിവിഷന് രക്തദാന ക്യാമ്പ് ജിദ്ദയിലെ ഐ.എം.സി ആശുപത്രിയിൽ സംഘടിപ്പിച്ചു.
ക്യാമ്പിന്റെ ഭാഗമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് (ബ്ലഡ് ഷുഗര്‍), രക്തസമ്മര്‍ദ്ദം (ബ്ലഡ് പ്രഷര്‍) എന്നിവ പരിശോധിക്കുന്നതിന് പുറമേ, ശരീരത്തിലെ കൊഴുപ്പ്-പേശി അനുപാതവും ബി.എം.ഐയും കൃത്യമായി വിലയിരുത്തുന്ന ആധുനിക ‘ഇന്‍ബോഡി സ്കാന്‍’ പരിശോധനയും സൗജന്യ പോഷകാഹാര പിന്തുണയും (ന്യൂട്രീഷന്‍ സപ്പോര്‍ട്ട്) പങ്കെടുത്തവര്‍ക്ക് നല്കി.
ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 7 മണി വരെ നീണ്ടുനിന്ന ക്യാമ്പില്‍ നാല്‍പ്പതോളം പേര് രക്തം ദാനം ചെയ്തു.

ഐ.എം.സി ബ്ലഡ് ബാങ്ക് മേധാവി ഡോ. അഹമ്മദ് വസായ് ഷെയ്ഖ് രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മാനസികവും ശാരീരികവുമായ ആരോഗ്യം കാത്തുസൂക്ഷിക്കുന്ന ഒരു പ്രവാസി സമൂഹം സൃഷ്ടിക്കുന്നതില്‍ യുവാക്കളുടെ പങ്ക് വളരെ വലുതാണെന്നും, ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങളുമായി ഫോക്കസ് ഇന്റര്‍നാഷണല്‍ ജിദ്ദയില്‍ കൂടുതല്‍ സജീവമായി മുന്നോട്ടുപോകുമെന്നും സംഘാടകര്‍ അറിയിച്ചു. റഷാദ് കരുമാര അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിദാല്‍ കാരാടന്‍ സ്വാഗതവും ഷഫീഖ് പട്ടാമ്പി നന്ദിയും പറഞ്ഞു.
![]()
