ന്യൂസ് ബ്യുറോ, തിരുവനന്തപുരം
തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചു പണി .ജയില്‍ മേധാവിയായിരുന്ന ബല്‍റാം കുമാര്‍ ഉപാധ്യായ പൊലീസ് ആസ്ഥാന എഡിജിപിയാകും.കെ പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ഖ് ദര്‍ബേഷ് സാഹിബിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു.എഡിജിപി എച്ച് വെങ്കിടേഷ് ക്രൈംബ്രാഞ്ച് മേധാവിയാകും. ബി സന്ധ്യ, ആനന്ദകൃഷ്ണന് എന്നിവര്‍ വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനങ്ങൾ.
കെ പത്മകുമാര്‍,ഷെയ്ഖ് ദര്‍ബേഷ് സാഹിബ് എന്നിവര്‍ക്ക് ഡിജിപിയായി സ്ഥാനകയറ്റം നല്‍കിയാണ് നിയമനം. വരും ദിവസങ്ങളില്‍ പൊലീസില്‍ ഇനിയും അഴിച്ചുപ്പണിയുണ്ടാകും. എച്ച് വെങ്കിടേഷിന് ചുമതലയുണ്ടായിരുന്നു ബറ്റാലിയന്റെ ചുമതല ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നല്‍കാനാണ് സാധ്യത. ജില്ല പൊലീസ് മേധാവിമാര്‍ക്കും മാറ്റമുണ്ടാകും.
![]()
