തിരൂർ: മുറിവഴിക്കൽ ശാന്തിനഗറിലെ ചേക്കുമരക്കാര കത്ത് കാവുങ്ങൽ അബ്ദുൽ ഹമീദ് മാസ്റ്റർ(79) നിര്യാതനായി. കാൽ നൂറ്റാണ്ട് കാലം കുവൈത്തിൽ അറബിക് -ഇംഗ്ലീഷ് ട്യൂഷൻ സെൻറർ നടത്തിയിരുന്നു. പറവണ്ണ ഗവൺമെൻറ് എൽ. പി. സ്കൂൾ, നിറമരുതൂർ ഗവൺമെൻറ് ഹൈസ്കൂൾ, തിരൂർ ബോയ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ ബീവി, മക്കൾ: നൗഷാദ് (കുവൈത്ത്), ഹിഷാം, ഫൗസിയ. മരുമക്കൾ: റഹീന (നരിപ്പറമ്പ്), സമീഹ (കാടാമ്പുഴ).
പറവണ്ണ വടക്കേ പള്ളി കബർസ്ഥാനിൽ മറവു ചെയ്തു.
![]()
