ആലപ്പുഴ : തടസ്സപ്പെട്ട പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രവാസികോൺഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്തേത് ഉൾപ്പെടെ മൂന്ന് മാസത്തെ പെൻഷൻ നിലവിൽ കുടിശികയാണ് . കഴിഞ്ഞ സർക്കാർ കാലത്തെ 2024 മുതലുള്ള പതിനേഴായിരം പുതിയ പെൻഷൻകാർക്കുള്ള 85 കോടി രൂപയും കുടിശികയാണ്.പെൻഷൻ തുകയിൽ ജീവിതം നയിക്കുന്ന പതിനായിരങ്ങൾ ഇത് മൂലം കഷ്ടപ്പാടിലാണ്. നോർക്ക ധനസഹായങ്ങളും സമാന സ്ഥിതിയിലാണ്.
ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ ജന പക്ഷത്ത് നിൽക്കുന്ന മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വഷിക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ ആവശ്യപ്പെട്ടു.
![]()
