റിയാദ്: അസുഖബാധിതനായി റിയാദിൽ മരണമടഞ്ഞ തിരുവനന്തപുരം മാധവപുരം മേലേത്തുവേദി വീട്ടിൽ ബാബു നാരായണന്റെ മൃതദേഹം സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു.
35 വർഷമായി റിയാദിലെ റൗദയിൽ സ്വകാര്യ കമ്പനിയിൽ മെക്കാനിക്കായി ജോലി ചെയ്തുവരികയായിരുന്നു ബാബു നാരായണൻ. പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹം പിന്നീട് താമസസ്ഥലത്ത് തിരിച്ചെത്തി. രാത്രിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ നാരായണന്റെ മകനാണ്. ഭാര്യ: രമ്യ ടി. മക്കൾ: രാഹുൽ, ഗോകുൽ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് കേളി ജീവകാരുണ്യ വിഭാഗം ആവശ്യമായ ഏകോപനവും സഹായവും നൽകി. തുടർന്ന് മൃതദേഹം കുടുംബവീട്ടിലെത്തിച്ച ശേഷം കഴക്കൂട്ടം ശാന്തിഗിരി ആശ്രമത്തിൽ സംസ്കരിച്ചു.
![]()
