റിയാദ് : കായംകുളം റിയാദ് പ്രവാസി അസോസിയേഷൻ കൃപ സംഘടിപ്പിച്ച കൃപ മെറിറ്റ് അവാർഡ് ദാനവും കുടുംബസംഗമവും എക്സൈസ് സഹകരണ വകുപ്പ് മന്ത്രി എം ലിജു ഉത്ഘാടനം ചെയ്തു.
കായംകുളം സി ഡി നെറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ഇസ്ഹാഖ് ലവ് ഷോർ അദ്യക്ഷത വഹിച്ചു.മുൻ പ്രസിഡണ്ട് യൂസഫ് കുഞ്ഞ് കായംകുളം ആമുഖവും ചെയർമാൻ ഷൈജു നമ്പലശേരി സ്വാഗതവും പറഞ്ഞു.

എസ് എസ് എൽ സി ,പ്ലസ് ടു ,ബിരുദമടക്കമുള്ള പരീക്ഷകളിൽ വിജയിച്ച കൃപ അംഗംങ്ങളുടെ കുട്ടികൾക്കുള്ള മൊമെന്റോ മന്ത്രി യോഗത്തിൽ വിതരണം ചെയ്തു.
നിർധനരായ രോഗികൾക്കുള്ള കൃപ ചികിത്സ സഹായ ഫണ്ട് മന്ത്രിയിൽ നിന്നും മുൻ പ്രസിഡന്റ് മുജീബ് കായംകുളം ഏറ്റു വാങ്ങി.അബിൻ ഷാ (സി പി എം ഏരിയാ സെക്രട്ടറി ),അരിത ബാബു (യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ),കൃഷ്ണകുമാർ രാംദാസ്(ബി ജെപി ജില്ലാ ജനറൽ സെക്രട്ടറി),
ഇർഷാദ് ചക്കാലശ്ശേരി (മുസ്ലിം ലീഗ്),സിനിമ താരം യവനിക ഗോപാലകൃഷ്ണൻ,ഷൗക്കത്ത് പറമ്പി,ഏബി ഷാഹുൽഹമീദ്,ശുകൂർ,കൃപ മുൻ ഭാരവാഹികളായ എച്ച്.നവാസ്,സലിം ഇഞ്ചയ്ക്കൽ,ഷൈജു ബഷീർ,ഷറഫ് മൂടയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ബഷീർ കോയിക്കൽ,സുധീർ മജീദ്, സത്താർ കുഞ്ഞ്,ബഷീർ ചൂനാട്,നാസർ താങ്കുഴി,ഷെരീഫ് പെരിങ്ങാല,ബഷീർ ചിറ്റക്കാട്ട്,സവാദ് പുല്ലുകുളങ്ങര,അജി പെരിങ്ങാല,സെലാഹ് നെസീർ എന്നിവർ നേതൃത്വം കൊടുത്തു.
സംസ്ഥാന സർക്കാർ നടത്തി വരുന്ന ലഹരിവിരുദ്ധ പോരാട്ടമായ “തുഫാൻ” ക്യാമ്പയിന് കൃപയുടെ പിന്തുണ പ്രഖ്യാപിക്കുകയും മന്ത്രി എം ലിജു സദസ്സിന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.
കൃപ കുടുംബാങ്ങങ്ങളും മുൻ പ്രവർത്തകരും അഭ്യുദയാകാംഷികളും പങ്കെടുത്ത പ്രൗഡോജ്ജ്വല പരിപാടിക്ക് കൃപ വൈസ് പ്രസിഡന്റ് രഞ്ജിത്ത് കണ്ടല്ലൂർ നന്ദി പറഞ്ഞു.
![]()
