തബൂക്ക്: പ്രവാസി എഴുത്തുകാരൻ ഇസ്മായിൽ പുള്ളാട്ട് രചിച്ച ” സിസിലി സി റിയാദ് ടു കൊച്ചി” നോവൽ ഡോക്ടർ അംജദ് ബിൻ സൈഹ് അൽ ജോഹാനി ലാലു ശൂരനാടിന് നൽകി പ്രകാശനം ചെയ്തു.ഓച്ചിറ കലാകേന്ദ്രം തബൂക്കിലെ ശാരലാം അൽ അറബ് റെസ്റ്റാറന്റിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ഷാജഹാൻ കുളത്തൂപുഴ അദ്ദ്യക്ഷത വഹിച്ചു . സാജിദ ടീച്ചർ പുസ്തകം പരിചയപ്പെടുത്തി. ഡോക്ടർ ഹമീദ് അൽ ബലവി, ഡോക്ടർ ജയശ്രീ ഹരീഷ്, ഉബൈസ് മുസ്തഫ, ഫസൽ എടപ്പറ്റ,നൗഷാദ് കരുനാഗപ്പള്ളി,അലിവെട്ടത്തൂർ,ഉണ്ണി മുണ്ടുപറമ്പ്,യാസർ അൽ അംരി എന്നിവർ ആശംസകൾ അറിയിച്ചു. ഇസ്മായിൽ പുള്ളാട്ടിന്റെ തന്നെ തബൂക്കിൽ നിന്നും രണ്ടാമത്തെ മലയാളം നോവൽ പ്രകാശനമാണിത് . ബ്ലാക്ക് ആൻഡ് വൈറ്റ്, ലയൻസ് എഫ് സി, അൽ അംരി എഫ്സി, ലെജന്റ്സ് തബൂക്ക് എഫ് സി, അത്യാബ് തസാജ് എഫ് സി, എഫ് സി തബൂക്ക്, തബൂക്ക് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളും സാമൂഹിക സംശകാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു . ഷൻഹീർ വയനാട്, ഹാഷിം ക്ലാപ്പന, സിദ്ധീഖ് കൊല്ലം, സമീർ, ഖാജാ ജിസ്തി, അമ്പിളി തോമസ് എന്നിവർ നേതൃത്വം നൽകി. ഷഫീഖ് പുരക്കുന്നിൽ സ്വാഗതവും ഇസ്മായിൽ പുള്ളാട്ട് നന്ദിയും പറഞ്ഞു.
![]()
