തിരുവനന്തപുരം: ബൃന്ദ രചിച്ച “പ്രണയം” എന്ന 2680 പേജുകളുള്ള ബൃഹദ്കവിത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു.ബൃന്ദ രചിച്ച ഈ ബൃഹദ് കാവ്യം വിസ്മയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു . പ്രണയം എന്ന ഏക വിഷയം പ്രമേയമാക്കിയ കവിതയാണിത്. തിരുവനന്തപുരത്തു നടന്ന പ്രകാശനച്ചടങ്ങിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ. തമ്പാൻ ആദ്യ കോപ്പി ഏറ്റുവാങ്ങി .ബൃന്ദ,ഡോ. ബി. എസ്. ബാലചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കഥ,കവിത, നോവൽ , ലേഖനങ്ങൾ,ബാലസാഹിത്യം, പുരാണം, ജീവചരിത്രം, ഓർമ, പുനരാഖ്യാനങ്ങൾ തുടങ്ങിയവയിലായി 80 പുസ്തകങ്ങൾ ബൃന്ദ രചിച്ചിട്ടുണ്ട്. നിരവധി അംഗീകാരങ്ങളും റിക്കോർഡുകളും നേടിയ ബൃന്ദ 36 പുസ്തകങ്ങൾ ഒരുമിച്ചു പ്രകാശനം ചെയ്തതിലൂടെ ശ്രദ്ധേയയായിട്ടുണ്ട്.
![]()
