ദമ്മാം: ഖത്തറിൽ നിന്ന് റോഡ് മാർഗ്ഗം ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടു പേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. മലപ്പുറം രാങ്ങാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുല്ലത്തീഫ് (കുഞ്ഞുമോൻ) എന്നയാളുടെ ഭാര്യയും മകളുമാണ് മരിച്ചത്.ഞായറാഴ്ച രാത്രി എട്ട് മണിയോടെ സൗദി അറേബ്യയിലെ ത്വാഇഫിന് സമീപം ‘ദലം’എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം സംഭവിച്ചത്.
വാഹനത്തിലുണ്ടായിരുന്ന അബ്ദുല്ലത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ, ഒരു പേരക്കുട്ടി എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.റോഡിലൂടെ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വാഹനത്തിൻറ മുൻവശത്തെ ഗ്ലാസ്സിൽ വന്ന് പതിച്ച് കാഴ്ച മറഞ്ഞ് നിയന്ത്രണം നഷ്ടപ്പെട്ട ലാൻഡ് ക്രൂയിസർ കാർ റോഡിൽ പലതവണ മറിയുകയുമായിരുന്നു.
ദലം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിരിക്കുകയാണ്.
![]()
