അബുദാബി: 58 വർഷങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള യു.എ.ഇയിലെ പ്രമുഖ പ്രവാസി സംഘടനയായ അബുദാബി മലയാളി സമാജത്തിന്റെ പുതിയ പ്രസിഡന്റായി കായംകുളം സ്വദേശി എ.എം. അൻസാർ തെരഞ്ഞെടുക്കപ്പെട്ടു.
അബുദാബിയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി നിറസാന്നിധ്യമായ അദ്ദേഹം കഴിഞ്ഞ 33 വർഷമായി അബുദാബി മലയാളി സമാജത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ചീഫ് കോ-ഓർഡിനേറ്റർ, വിവിധ വകുപ്പ് സെക്രട്ടറി, കമ്മിറ്റി അംഗം എന്നീ നിലകളിൽ അദ്ദേഹം നൽകിയ സേവനങ്ങൾ സമാജത്തിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
അന്തരിച്ച കായംകുളത്തെ പ്രമുഖ കോൺഗ്രസ് നേതാവ് യു. അബൂബക്കർ ലബ്ബയുടെ മകനാണ്.
ദീർഘകാലമായി കോൺഗ്രസ്സ് പ്രവാസി സംഘടനയായ ഇൻകാസ്(oicc) അബുദാബിയുടെ പ്രസിഡന്റായി പ്രവർത്തിച്ചുവരുന്ന അദ്ദേഹം, പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന ആൾ കൂടിയാണ് . അതോടൊപ്പം, അബുദാബിയിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ‘അരങ്ങ് സാംസ്കാരിക വേദി’യുടെ മുഖ്യ രക്ഷാധികാരിയായും, സമാജം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ വൈസ് ചെയർമാൻ എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചുവരുന്നു.
![]()
