കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലിൽ കഴിഞ്ഞിരുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനത്തിനായി സംഭാവന ലഭിച്ചതിന്റെ കണക്കുകൾ പുറത്തു വിട്ട് അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഈ ദൗത്യത്തിനായി പിരിഞ്ഞുകിട്ടിയത് 48.36 കോടിയും അബ്ദുൽ റഹീമിനായി സമാഹരിച്ചതിൽ ഇനി ബാക്കിയുള്ളത് 12.83 കോടി രൂപയുമെന്നു ഭാരവാഹികൾ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അബ്ദുൽ റഹീം അസിസ്റ്റൻഡ് കമ്മിറ്റി എന്ന പേരിലാണ് ട്രസ്റ്റ് രജിസ്റ്റർ ചെയ്തത്. ഇതിൽ ആകെ സംഭാവന ലഭിച്ചത് 48.36 കോടി രൂപയാണ്.ദിയാധനം നൽകിയ തുക കഴിച്ച് ഇപ്പോൾ രണ്ട് അക്കൗണ്ടുകളിലായി ബാക്കിയുള്ളത് 12,83,32,555 രൂപയാണ്.
ബാക്കി പണം ഫിക്സഡ് ഡിപ്പോസിറ്റായി രണ്ടു ബാങ്ക് അക്കൗണ്ടുകളില്‍ സൂക്ഷിച്ചിരിക്കുകയാനാണെന്നും ഇന്‍കംടാക്സ് ഇളവ് നേടിയതിന് ശേഷം ബാക്കി തുക എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
മലയാളിയുടെ പ്രവാസ ചരിത്രത്തിലെ ചേർത്തുപിടിക്കലിന്റെയും കാരുണ്യത്തിന്റെയും സമാനതകൾ ഇല്ലാത്ത ഈ ദൗത്യം ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റി.
![]()
