ദോഹ: കുറ്റ്യാടി നിയോജകമണ്ഡലത്തിൽ നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പാറക്കൽ അബ്ദുല്ല എംഎൽഎക്ക് കെഎംസിസി ഖത്തർ കുറ്റ്യാടി മണ്ഡലം കമ്മിറ്റി സ്വീകരണം നൽകുന്നു. സഫാരി ഹൈപ്പർമാർക്കറ്റും റിയാദ മെഡിക്കൽ സെന്ററും മുഖ്യ പ്രായോജകരായി അവതരിപ്പിക്കുന്ന ‘സെലബ്രേറ്റിംഗ് കുറ്റ്യാടി’ ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ അൽ വക്രയിലെ അൽ മഷാഫിലുള്ള
പോഡാർ പേൾ സ്ക്കൂൾ കാംപസിൽ വെച്ച് നടക്കും. പരിപാടിയിൽ ഫാമിലികൾക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കും.
കെഎംസിസി ഖത്തർ പ്രവർത്തനരംഗത്ത് ദീർഘകാലം സജീവമായി പ്രവർത്തിച്ചിരുന്ന പാറക്കൽ അബ്ദുല്ലയുടെ വിജയം ഖത്തറിലെ കെഎംസിസി പ്രവർത്തകർക്കും കുറ്റ്യാടി മണ്ഡലത്തിലെ പ്രവാസികൾക്കും ഒരുപോലെ അഭിമാനവും സന്തോഷവും പകരുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

രണ്ടാം തവണ എംഎൽഎ ആയതിനുശേഷം ആദ്യമായി ഖത്തറിലെത്തുന്ന പാറക്കൽ അബ്ദുല്ലക്ക് നൽകുന്ന സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് ഖത്തറിലെ പ്രമുഖ കലാകാരന്മാർ അണിനിരക്കുന്ന വർണാഭമായ സംഗീതവിരുന്നും ഒരുക്കിയിട്ടുണ്ട്.
ജിസിസി ബെസ്റ്റ് സിങ്ങർ അവാർഡ് ജേതാവും ഏഷ്യാനെറ്റ് മൈലാഞ്ചി ഫെയിം റിയാസ് കരിയാട് നയിക്കുന്ന സംഗീതരാവിൽ, പട്ടുറുമാൽ ഫെയിം ഹംദാൻ, മീഡിയ വൺ റിയാലിറ്റി ഷോ ഫെയിം ഫർസാന അബ്ദുൽ നാസർ, ഹിബ, നൈനിക എന്നിവർ സിബന്ധിക്കും. തബലിസ്റ്റ് അഷ്കർ നയിക്കുന്ന ഓർക്കസ്ട്ര ടീം സംഗീതവിരുന്നിന് മിഴിവേകും.
സംഗീതവും ആഘോഷവും സമന്വയിക്കുന്ന ഈ വേദി പ്രേക്ഷകർക്ക് അവിസ്മരണീയമായ അനുഭവമാകുമെന്ന് സംഘാടകർ പറഞ്ഞു.
![]()
