ദമ്മാം: സൗദി അറേബ്യയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖനും ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റിയുടെ പ്രസിഡണ്ടായിരുന്ന പി എം നജീബ് അവറുകളുടെ ഓർമ്മയ്ക്കായി, ഒ ഐ സി സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി മൂന്നാം പി എം നജീബ് മെമ്മോറിയൽ എഡ്യൂക്കേഷണൽ എക്സെലൻസ് അവാർഡ് “മികവ് 2026” എന്ന പേരിൽ സംഘടിപ്പിച്ചു. 2025-2026 വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒ ഐ സി സി പ്രവർത്തകരുടെ കുട്ടികളെ ആണ് മികവ് 2026 എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്. 60 ൽ അധികം വിദ്യാർത്ഥികൾ പരിപാടിയുടെ ഭാഗമായി ആദരിക്കപ്പെട്ടു.
ദമ്മാം ബദർ അൽറാബി ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മികവ് 2026ൻ്റെ ഉദ്ഘാടന സമ്മേളനം പ്രോവിൻസ് പ്രസിഡൻറ് ഇ.കെ സലീമിൻറെ അദ്ധ്യക്ഷതയിൽ ഒ ഐ സി സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. കിഴക്കൻ പ്രവിശ്യയിലെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ സജീവമായിരുന്ന ഏറ്റവും ജനകീയനായ നേതാവായിരുന്നു പി എം നജീബെന്ന് അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിൽ കോൺഗ്രസ്സ് അനുകൂല സംഘടനാ പ്രവർത്തനത്തിന് തുടക്കമിട്ട നേതാവാണ് അദ്ദേഹം. വാക്കിലും പ്രവൃത്തിയിലും എളിമയും വിനയവും നിറഞ്ഞു നിന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന അദ്ദേഹം, തന്റെ അഭിപ്രായം ശരിയായ രീതിയിൽ തുറന്ന് പറയാൻ ഒരു മടിയും കാണിച്ചിരുന്നില്ല. അപ്രതീക്ഷിതമായുണ്ടായ ആ വേർപാട് ഇന്നും പ്രസ്ഥാനത്തിൻറെ തീരാ വേദനയാണെന്നും ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ തന്നോട് സ്നേഹവും അടുപ്പവും കാണിച്ചിരുന്ന ആളായിരുന്നു പി എം നജീബ്.
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സൗഹൃദങ്ങള്‍ നേടിയെടുക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്ത മനുഷ്യ സ്നേഹിയാണ് അദ്ദേഹം. എന്നും സാമൂഹിക പ്രവർത്തന രംഗത്ത് നിറഞ്ഞ് നിന്ന പി. എം നജീബ്, നിരവധി സന്നദ്ധ സേവന പ്രവര്‍ത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.നിതാഖാത്ത് സമയത്തും കോവിഡ്കാലഘട്ടത്തിലും നജീബ് നടത്തിയ ഇടപെടലുകള്‍ ശ്ലാഘനീയമായിരുന്നു.
സ്വന്തം സഹോദരനെപ്പോലെ എന്നും സാധരണ ഒ ഐ സി സി പ്രവര്‍ത്തകരെ ചേര്‍ത്ത് പിടിച്ചിരുന്ന പി എം നജീബ് എന്നും അവരുടെ മനസ്സില്‍ അജയ്യനും അനിഷേധ്യനുമായ നേതാവായിരുന്നു.
ഏതൊരാളെയും ഒരിക്കല്‍ കണ്ടു പരിചയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയില്‍ ആ മുഖം എന്നും തങ്ങിനില്‍ക്കുമായിരുന്നു. പരിചയപ്പെടുന്നവരുടെ മനസ്സ് കവരുന്ന ഇടപെടലുകള്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത.
പരിചയപ്പെട്ടാൽ ഒരിക്കലും മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു പി,എം നജീബ്. അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം സൂക്ഷിച്ചിരുന്നപ്പോൾ നൽകിയ സ്നേഹവും പരിഗണനയും ഈ അവസരത്തിൽ അതീവ വൈകാരികമായി തോന്നുന്നു. പി എം നജീബിന്റെ ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന ഈ പരിപാടി അദ്ദേഹത്തിന്റെ ജനകീയത വിളിച്ചോതുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓ ഐ സി സി മുൻ ഗ്ലോബൽ വൈസ് പ്രസിഡന്റ് സി അബ്ദുൽ ഹമീദ്, ഓ ഐ സി സി ഗ്ലോബൽ പ്രതിനിധി ജോൺ കോശി, മാലിക്ക് മഖ്ബൂൽ (കെ. എം.സി.സി), പ്രവീൺ വല്ലത്ത് (നവോദയ), നൗഫൽ (പ്രിൻസിപ്പാൾ,അൽമുന ഇൻ്റർനാഷണൽ സ്ക്കൂൾ ദമ്മാം), സാജിദ് അറാട്ടുപുഴ (ഗൾഫ് മാധ്യമം), മുജീബ് കളത്തിൽ (ജയ്ഹിന്ദ്), ഹസൈനാൻ (ദമ്മാം ഇന്ത്യൻ സ്കൂൾ മുൻ മാനേജിംഗ് കമ്മിറ്റി മെംബർ), ഓ ഐ സി സി പ്രോവിൻസ് വൈസ് പ്രസിഡൻ്റുമാരായ ഡോ: സിന്ധു ബിനു, ഷംസ് കൊല്ലം എന്നിവർ ആശംസകൾ അർപ്പിച്ചു.
സംഘടനാ കാര്യ ജനറൽ സെക്രട്ടറി ഷിഹാബ് കായംകുളം സ്വാഗതവും ട്രഷറർ പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു.

ഓ ഐ സി സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡൻ്റ് റഫീഖ് കൂട്ടിലങ്ങാടി, പ്രോവിൻസ് നേതാക്കളായ വിൽസൻ തടത്തിൽ, നൗഷാദ് തഴവ, സി റ്റി ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, മനോജ് കെ പി, ബിനു പി ബേബി, യഹിയ കോയ, ഹുസ്ന ആസിഫ്, സുരേഷ് മണ്ണറ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, അൻവർ സാദിഖ്, ഹമീദ് കണിച്ചാട്ടിൽ, ശ്യാപ്രകാശ്, ഗഫൂർ വണ്ടൂർ, മനോജ് കാക്കൂർ, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്ദുൽ ഖാദർ, നജീബ് നസീർ, റഷീദ് വരവൂർ, ഷാജിദ് കാക്കൂർ, നിസ്സാം വടക്കേക്കോണം എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി.
നൂറ് കണക്കിന് ഓ ഐ സി സി പ്രവർത്തകരും കുട്ടികളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത പരിപാടിയിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് ഒ ഐ സി സി നേതാക്കളും പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും അവാർഡുകൾ വിതരണം ചെയ്തു. ഒ ഐ സി സി കുടുംബാംഗങ്ങളായ പി ജി ബി.എസ്സ്.സി മൈക്രോ ബയോളജി എൻട്രൻസ് എക്സാമിൽ രണ്ടാം റാങ്ക് നേടിയ അസ്ന ഹമീദ്, എം.ബി.ബി.എസ്സിൽ ഉന്നത വിജയം നേടിയ ഡോ: അക്മൽ ബ്നു സജൂബ്, നാട്ടിലേയ്ക്ക് ഉന്നത പഠനത്തിനായി യാത്ര തിരിക്കുന്ന കല്യാണി ബിനു നായർ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
പ്രവിശ്യയിലെ മികച്ച കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികൾ മികവ് 2026 ന്റെ മാറ്റ് കൂട്ടി. നൂറ നിറാസ് അവതാരക ആയിരുന്നു.
![]()
