നജ്റാൻ : ഷറൂറാ ഡൊമസ്റ്റിക് എയർപ്പോർട്ടിൽ മെയിന്റനൻസ് വിഭാഗത്തിലെ ജീവനക്കാരനും സഹറാനി കമ്പനിയിൽ മുപ്പതിലേറേ വർഷം ജോലിചെയ്ത് വരികയായിരുന്ന അക്രം അബ്ദുൽ ശുക്കൂർ ഹൃദയാഘാതം മൂലം മരിച്ചു.
ജോലിസ്ഥലത്ത് വെച്ച് ഉണ്ടായ അസ്വസ്ഥതയെ തുടർന്ന് നജ്റാൻ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒ ഐ സി സി നജ്റാൻ കമ്മിറ്റി പ്രസിഡന്റും, ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ മെമ്പറുമായ എം കെ ശാക്കിർ കൊടശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി ഫൈസലിയ മഖ്ബറയിൽ ഖബറടക്കം ചെയ്തു.
സോമരാജൻ പുഷ്കർ, ആന്റണി സൈന്ദ്യ, നിസാർ കോഴിക്കോട്,
സലീം ഉപ്പള, റഷീദ് നെച്ചിക്കാട്ടിൽ എന്നിവർ സഹായത്തിനായി രംഗത്തുണ്ടായിരുന്നു.
ഭാര്യ : സുഫിയാന.മകൾ: നസ്റീൻ
![]()
