റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ 2025–2026 വർഷത്തേക്കുള്ള ‘മദർ തെരേസ കർമ്മ പുരസ്കാരം ജിസിസി രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന 15 കർമ്മനിരതരായ നഴ്സുമാർക്ക് പ്രഖ്യാപിച്ചു. ഇവരിൽ ആറുപേർ സൗദി അറേബ്യയിൽ നിന്നുള്ളവരും ഒമ്പത് പേർ മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുമാണ്.
സൗദി അറേബ്യയിൽ നിന്നുള്ള ആറു പുരസ്കാരജേതാക്കൾക്കുള്ള ആദരവ് ചടങ്ങ് ജൂൺ 26-ന് വെള്ളിയാഴ്ച റിയാദിലെ ഷോല മാളിലുള്ള വഫ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടന്നു.
ഫൗണ്ടർ ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷനായ ചടങ്ങ് സൗദി എഴുത്തുകാരനും മുൻ സൗദി മൊബൈലി മുൻ മാനേജിംഗ് ഡയറക്ടർ പ്രതിനിധിയുമായ മുബാറക്ക് ഖലീഫ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ജിസിസി പ്രസിഡന്റ് അമ്പലായി, പ്രമുഖ ഗായകൻ അഹമ്മദ് സുൽത്താൻ, ജിസിസി മീഡിയ കോർഡിനേറ്റർ ജയൻ കൊടുങ്ങല്ലൂർ, ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത് ,വഫ മാനേജിംഗ് ഡയറക്ടർ നാസർ, വനിതാ ജിസിസി കോർഡിനേറ്റർ കമർബാനു വലിയകത്ത്, സാമൂഹ്യ പ്രവർത്തകൻ ശിഹാബ് കൊട്ടുകാട്, സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ അസീസ് പവിത്ര, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിൽ, ഹരികൃഷ്ണൻ കണ്ണൂർ, റിയാദ് കമ്മിറ്റി രക്ഷാധികാരി ഡോ. ജയചന്ദ്രൻ, നജ്റാൻ പ്രതിനിധി റഷീദ്, റിയാദ് സെൻട്രൽ കമ്മിറ്റി ട്രഷറർ സജീർ പെരുംകുളം, ടോം സി. മാത്യു, സനിൽകുമാർ ഹരിപ്പാട്, സലിം കളക്കര എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
സൗദി അറേബ്യയിലെ ആശുപത്രികളിലും സാമൂഹിക സേവനരംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നഴ്സുമാരെയാണ് ഈ വർഷം ‘ഭൂമിയിലെ മാലാഖമാർ’ മദർ തെരേസ കർമ്മ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

പുരസ്കാര ജേതാക്കൾ:
മുഹമ്മദ് ഷാ – മക്ക മേഖലയിൽ ഹജ്ജ് വെൽഫെയർ പ്രവർത്തനങ്ങളിലും ഹജ്ജ് സേവനങ്ങളിലും ശ്രദ്ധേയമായ സേവനം.
സൈന്ധ്യ
ആന്റണി – കേരളത്തിൽ പാലിയേറ്റീവ് കെയർ രംഗത്ത് അനാഥർക്കും രോഗികൾക്കും വേണ്ടി പ്രതിഫലമില്ലാതെ സേവനമനുഷ്ഠിക്കുകയും നജ്റാനിൽ നഴ്സിംഗ് മേഖലയിലും മാനുഷിക സേവനങ്ങളിലും സജീവ സാന്നിധ്യവുമാണ്.
അനിത പോൾ – ദമാമിൽ 32 വർഷമായി നഴ്സിംഗ് സേവനത്തിൽ പ്രവർത്തിക്കുന്നതിനൊപ്പം, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സഹായഹസ്തം നീട്ടി സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.
റൂബി ടോം – നജ്റാനിൽ 18 വർഷം നഴ്സിംഗ് സേവനം അനുഷ്ഠിച്ച ശേഷം റിയാദിൽ നഴ്സിംഗ്, സാമൂഹിക സേവന മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനം തുടരുന്നു.
സുറുമി സാജിത – അൽ ഖഫ്ജിയിലെ ഗരിയ ഉലയ്യ ഗവൺമെന്റ് ആശുപത്രിയിൽ വർഷങ്ങളായി ആത്മാർഥമായ സേവനം.
ശുഭ മാമച്ചൻ – റിയാദിലെ ജർമ്മൻ ആശുപത്രിയിൽ ദീർഘകാലമായി മികച്ച സേവനം അനുഷ്ഠിച്ചുവരുന്നു.
പുരസ്കാരം സമ്മാനിച്ചുകൊണ്ട് സംസാരിച്ച GMF ഗ്ലോബൽ ഫൗണ്ടർ ചെയർമാൻ റാഫി പാങ്ങോട്, ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ഓരോ നഴ്സും സമൂഹത്തിന്റെ യഥാർഥ ‘ഭൂമിയിലെ മാലാഖമാർ’ ആണെന്ന് പറഞ്ഞു. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് രോഗികൾക്ക് കരുതലും സ്നേഹവും പകരുന്ന നഴ്സുമാരുടെ പ്രതിനിധികളായാണ് ഈ വർഷത്തെ പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
![]()
