ദമാം : സൗദി ആലപ്പി സ്പോർട്സ് അസോസിയേഷൻ വാർഷിക പൊതു യോഗം ദമ്മാം തറവാട് റെസ്റ്ററന്റിൽ നടന്നു.നവാസ് ജലീൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അവിനാശ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി റ്റി.എം.സിയാദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗിരീഷ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിയാസ് ഷാഫി ആശംസാ പ്രസംഗം നടത്തി.
സംഘടനയുടെ പുതിയ ഭാരവാഹികളായി വിമോദ് മോഹനൻ (പ്രസിഡന്റ്), ജിൻസ് മോൻ (വൈസ്.പ്രസി.), സുധീർ (ജന.സെക്രട്ടറി), റിയാസ് ഷാഫി (ജോ. സെക്ര.), നിഷാൻ (ട്രഷറർ), സജീർ (ജോ.ട്രഷറർ), ഷിബിൻ (സ്പോർട്സ് കൺവീനർ), ബാലു, ഗിരീഷ് (ജോ.സ്പോർട്സ് കൺവീനേഴ്സ്), റ്റി.എം.സിയാദ് (മീഡിയ കൺവീനർ), സാദിഖ് (ഐ.റ്റി. കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.
യാസർ അറഫാത്ത്, അവിനാശ് എന്നിവരാണ് രക്ഷാധികാരികൾ.
സൗദി ആലപ്പി സ്പോർട്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മിനി പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ജൂലയ് 2നും എപിഎൽ സീസൺ 7 നവംബർ 12, 13 തീയതികളിലും ദമ്മാം ഗൂഖ ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
![]()
