അബുദാബി: അബുദാബിയിൽ ഇന്ന് ഫുജൈറക്ക് യാത്ര ചെയ്യാൻ വെറും ഒരു മണിക്കൂറും 45 മിനിറ്റും,ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിൻ സർവീസുകളുടെ തീയതികൾ പ്രഖ്യാപിച്ചു. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലുള്ള ആദ്യഘട്ട സർവീസുകൾ ഈ വരുന്ന ജൂൺ 30-ന് ആരംഭിക്കും. വെറും ഒരു മണിക്കൂറും 45 മിനിറ്റും കൊണ്ട് ട്രെയിൻ ഈ രണ്ട് എമിറേറ്റുകൾക്കുമിടയിലെ യാത്ര പൂർത്തിയാക്കാം
കംഫർട്ട് ക്ലാസിന് 55 ദിർഹം മുതലും പ്രീമിയം ക്ലാസ്സിന് 120 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് .400 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള 13 അത്യാധുനിക ട്രെയിനുകളാണ് സർവീസിനായി സജ്ജമാക്കിയിരിക്കുന്നത്. യാത്രക്കാർക്ക് ഇത്തിഹാദ് റെയിലിന്റെ ഔദ്യോഗിക ആപ്പ്, വെബ്സൈറ്റ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്കിങ് ഇന്ന് മുതൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.
![]()
