ദുബായ് : കേരളത്തിൻ്റെ മുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ വി.ഡി സതീശൻ അവതരിപ്പിച്ച ബഡ്ജറ്റിൽ പ്രവാസി മലയാളികളെ കേരളത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുന്ന വിധത്തിൽ പ്രഖ്യാപിച്ച “പ്രവാസി ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ് ഫണ്ട്” അഭിനന്ദനീയവും സ്വാഗതാർഹവുമാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായി, ഷൈൻ ചന്ദ്രസേനൻ ( മിഡിൽ ഈസ്റ്റ് റീജിയൺ ചെയർമാൻ), ഡയസ് ഇടിക്കുള ( മിഡിൽ ഈസ്റ്റ് റീജിയൺ പ്രസിഡണ്ട്), രാജേഷ് പിള്ള ( ഗ്ലോബൽ വൈസ് പ്രസിഡണ്ട്), ഡോ. ജെറോ വർഗീസ്, ചന്ദ്രപ്രതാപ് (മിഡിൽ ഈസ്റ്റ് റീജിയൺ സെക്രട്ടറി), ഹരികൃഷ്ണൻ (മിഡിൽ ഈസ്റ്റ് റീജിയൺ ട്രഷറാർ) എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.
മലയാളികൾ എത്തിപ്പെടാത്ത ഒരു പ്രദേശവും ലോക ഭൂപടത്തിലില്ല. ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്താൻ ശേഷിയും കരുത്തുമുള്ള പ്രവാസി മലയാളി സമൂഹത്തിൻ്റെ സ്പന്ദനങ്ങൾ മനസ്സിലാക്കാൻ തയ്യാറായ കേരള സർക്കാരിൻ്റെ വികസന പദ്ധതികളിൽ പങ്കാളികളാവാൻ വേൾഡ് മലയാളി കൗൺസിൽ തയ്യാറാണെന്നും വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.
![]()
