റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ, EDPA റിയാദ് സംഘടിപ്പിക്കുന്ന വേൾഡ് കപ്പ് പ്രവചന മത്സരത്തിന്റെ ആദ്യ ആഴ്ചയിലെ വിജയികൾക്കുള്ള സമ്മാന വിതരണം മലാസിലെ ഡൂസി കഫേയിൽ നടന്നു. ലോകകപ്പ് ആവേശം പ്രവാസി മലയാളി കൾക്കിടയിൽ കൂടുതൽ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുവരുന്നത്. ആദ്യ ആഴ്ചയിലെ മത്സര വിജയികളായ 28 പേർക്ക് സോന ഗോൾഡ് ആൻഡ് ഡയമണ്ട്സ് സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു.
തുടർന്ന് നടന്ന സൗഹൃദ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം പ്രധാന ആകർഷണമായി. പുരുഷ വിഭാഗത്തിൽ തൃശൂർ സ്വദേശിയായ അബൂബക്കറും വനിതാ വിഭാഗത്തിൽ എറണാകുളം സ്വദേശിനിയായ ലിയ ഷജീറും വിജയികളായി. ലോകകപ്പ് മത്സരങ്ങളുടെ ലൈവ് സ്ട്രീമിംഗിനൊപ്പം നടന്ന പരിപാടിയിൽ നിരവധി ഫുട്ബോൾ പ്രേമികൾ പങ്കെടുത്തു. ഓർഗനൈസിംഗ് കൺവീനർമാരായ ജസീർ കോതമംഗലം, സഹൽ പെരുമ്പാവൂർ, മുഹമ്മദ് ഉവൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ലോകകപ്പ് ഫൈനൽ വരെ ദിവസേന പ്രവചന മത്സരങ്ങൾ തുടരുമെന്നും, ഓരോ മത്സരത്തിനും വിജയികളെ തിരഞ്ഞെടുക്കു ന്നതിനോടൊപ്പം ടൂർണമെന്റിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്നവർക്ക് മെഗാ സമ്മാനവും നൽകുമെന്നും സംഘാടകർ അറിയിച്ചു. ഫുട്ബോൾ സൗഹൃദവും കൂട്ടായ്മയും ശക്തിപ്പെടുത്തുന്നതിനൊപ്പം ലോകകപ്പ് ആവേശം ഒരുമിച്ച് ആഘോഷിക്കാൻ അവസരമൊരുക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് എടപ്പ ഭാരവാഹികൾ അറിയിച്ചു
![]()
