റിയാദ്: റിയാദ് കെഎംസിസി ധർമ്മടം മണ്ഡലം സംഘടിപ്പിച്ച “മുന്നൊരുക്കം” പ്രവർത്തക കൺവെൻഷൻ ബഷീർ പിണറായി അധ്യക്ഷനായ യോഗത്തിൽ നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി. കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അൻവർ വാരം, ജില്ലാ സെക്രട്ടറി മുക്താർ കമ്പിൽ, എന്നിവർ സംസാരിച്ചു. മണ്ഡലം കമ്മിറ്റിയുടെ വിവിധ പരിപാടികളും പ്രവർത്തന പദ്ധതികളും നൗഷാദ് അഞ്ചരക്കണ്ടി വിശദീകരിച്ചു.
റഫീഖ് കല്ലായി, അബ്ദുറഹ്മാൻ കൊയ്യോട്, നൗഫൽ കൊയ്യോട്, മഹ്റൂഫ് എടക്കാട്, റയീസ് കാടാച്ചിറ, നിഷാദ് പൊതുവാച്ചേരി,മഷൂദ് കൊയ്യോട്,ഹാശിം കാണയന്നൂർ, സഈദ് കല്ലായി സഫ്വാൻ എടക്കാട് എന്നിവർ ആശംസകൾ നേർന്നു.
സയ്യിദ് താഹ തങ്ങൾ കല്ലായി ദുആയ്ക്ക് നേതൃത്വം നൽകി.
സാബിത് വേങ്ങാട് സ്വാഗതവും സഹീർ ചക്കരക്കൽ നന്ദിയും പറഞ്ഞു .
![]()
