കൊണ്ടോട്ടി: റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുവേണ്ടി സമാഹരിച്ച ഫണ്ട് കൈമാറ്റവും ,വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും കൊണ്ടോട്ടി അഫ്രാദ് ഇന്റർനാഷണൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
മണ്ഡലം ചെയർമാൻ ബഷീർ സിയാംകണ്ടത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ജില്ലാ കെഎംസി പ്രസിഡന്റും, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ്:പ്രസിഡന്റുമായ ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം നിർവഹിച്ചു.
ജാഫർ ഹുദവി ഖിറാഅത്ത് നടത്തി.
ഡയാലിസിസ് സെന്റർ ചെയർമാനും ,ജില്ല പഞ്ചായത്ത് പ്രഡിഡന്റ്മായ പി.എ.ജബ്ബാർ ഹാജിക്ക് കെഎംസിസി ഭാരവാഹികൾ സമാഹരിച്ച തുകയുടെ ചെക്ക് കൈമാറി.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ റിയാദ് കൊണ്ടോട്ടി കെ.എം.സി.സി എപ്പോഴും മുൻപന്തിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡയാലിസിസ് സെന്ററിന്റെ മറ്റൊരു സംരംഭമായ ‘സ്റ്റെപ്സ്’ പദ്ധതിയെക്കുറിച്ചും അദ്ദേഹം സദസിന് പരിചയപ്പെടുത്തി.
ദേശീയതല പഞ്ചഗുസ്തി മത്സരത്തിൽ സ്വർണമെഡൽ നേടിയ അഭിമാന താരം അമൽ ഇഖ്ബാലിന് ടി.പി അഷ്റഫ് അലി (മണ്ഡലം MLA),പി.കെ.സി അബ്ദുറഹ്മാൻ(കൊണ്ടോട്ടി ബ്ലോക്ക് പ്രസിഡന്റ് ),നസീം പുളിക്കൽ (മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ്) എന്നിവർ ചേർന്ന് സ്നേഹാദരംവും ക്യാഷ് അവാർഡും നൽകി.
താൻ നേടിയ എല്ലാ നേട്ടങ്ങൾക്കും ആത്മവിശ്വാസം പകർന്നതും ബാല്യകാലം മുതൽ ഇന്നുവരെ എല്ലാ പിന്തുണയും നൽകി കൂടെയുണ്ടായിരുന്നതുമായ പിതൃസഹോദരനും മണ്ഡലം കെ.എം.സി.സി സെക്രട്ടറിയുമായ ഷറഫു പുളിക്കലിനെക്കുറിച്ച് അമൽ ഇഖ്ബാൽ വികാരനിർഭരനായി അനുസ്മരിച്ചു.
സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ ‘നല്ലപാഠം’ സംസ്ഥാനതല പുരസ്കാരം നേടിയ കൊണ്ടോട്ടി ഇ.എം.ഇ.എ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളായ അബ്ഷ കെ.കെ, അർലറ്റ് ദിവിൻദാസ് യു എന്നിവർക്ക് റിയാദ് കെ.എം.സി.സിയുടെ ക്യാഷ് അവാർഡും,ആദരവും മണ്ഡലം എം എൽ എ ചടങ്ങിൽ വെച്ച് നൽകി.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് നേതാക്കളും, കെഎംസി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ അസീസ് വെങ്കിട്ട, റഫീഖ് മഞ്ചേരി,ജില്ലാ കെഎംസിസികമ്മിറ്റി അംഗങ്ങളായ , മജീദ് മണ്ണാർമല, ഷബീർ പള്ളിക്കൽ, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ, മുസ്താഖ് പേങ്ങാട് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മെമ്മോറാണ്ടം മണ്ഡലം കെ.എം.സി.സി മുൻ ട്രഷറർ കെ.സി. ഗഫൂർ ഒളവട്ടൂർ, എം.എൽ.എ ടി.പി. അഷ്റഫലി ക്ക് കൈമാറി. തുടർന്ന് അതിലെ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സദസ്സിന് വിശദീകരണം നടത്തി.
ചടങ്ങിന് മുനീർ വാഴക്കാട്(ജില്ല കെഎംസിസി ട്രഷറർ) സ്വാഗതവും, ഫിറോസ് പള്ളിപ്പടി(മണ്ഡലം വൈസ്:പ്രസിഡന്റ്)നന്ദിയും പറഞ്ഞു
മൂസ ഫൗലത്, ഹനീഫ മുതുവല്ലൂർ, ഷബീർ വാഴക്കാട്, അസ്ലം പള്ളത്തിൽ, അഷറഫ് ഓടക്കൽ, സിദ്ദീഖ് ഒളുവട്ടൂർ, മുബാറക് ഒളുവട്ടൂർ, റഷീദ് ബാവ, മൊദീൻഷാ, മുനീർ കൊട്ടുകര തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.
റിയാദ് കെഎംസിസി യുടെ മുൻകാല പ്രവർത്തകരും ,അവധിക്ക് നാട്ടിലെത്തിയവരുമായ പ്രവർത്തകർക്ക് വർഷങ്ങൾക്ക് ശേഷം പഴയ സഹപ്രവർത്തകരെ ഒരുമിച്ച് കാണാനും വിശേഷങ്ങൾ പങ്കുവെക്കാനും കഴിഞ്ഞത് തികച്ചും വികാരനിർഭരവും അതേസമയം ഒരു പുതുജീവൻ നൽകുന്നതുമായ അനുഭവമായിരുന്നന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
![]()
