റിയാദ്: സൗദിയിലെ പുതിയ ദേശീയ വിമാനക്കമ്പനിയായ ‘റിയാദ് എയർ’ നാളെ (ജൂൺ 10) മുതൽ പറന്നുയരും. പ്രതീക്ഷിച്ചതിലും വേഗത്തിൽ പ്രവർത്തന സജ്ജമായതോടെയാണ്, മുൻപ് ജൂലൈ ഒന്നിന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന ലണ്ടനിലേക്കുള്ള ആദ്യ സർവീസ് രണ്ട് വാരം മുൻപേ ആരംഭിക്കുന്നത്. ഇതോടെ കേരളത്തിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന പ്രവാസികൾക്ക് റിയാദ് വഴി എളുപ്പത്തിൽ കണക്റ്റിങ് ഫ്ലൈറ്റുകൾ ലഭ്യമാകും. വരും ദിവസങ്ങളിൽ ഇന്ത്യയിലേക്കും സർവീസുകൾ ഉണ്ടാകും.
അത്യാധുനിക ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങൾ ഔദ്യോഗികമായി പുറത്തിറക്കിക്കൊണ്ടാണ് റിയാദ് എയർ ഈ ചരിത്ര പ്രഖ്യാപനം നടത്തിയത്. രാജകുടുംബാംഗങ്ങൾ, മന്ത്രിമാർ, വ്യോമയാന രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലാണ് പുത്തൻ വിമാനങ്ങൾ പൊതുസമക്ഷം അവതരിപ്പിച്ചത്. സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (PIF) ഗവർണറും റിയാദ് എയർ ചെയർമാനുമായ യാസിർ അൽ റുമയ്യാൻ, കമ്പനി സി.ഇ.ഒ ടോണി ഡഗ്ലസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
![]()
