പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഓർമ്മിപ്പിച്ച് ഇന്ന് ലോക പരിസ്ഥിതി ദിനം.
എല്ലാ വർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയാണ് 1973 മുതൽ ഈ ദിനാചരണം ആരംഭിച്ചത്.മനുഷ്യന്റെ അത്യാര്‍ത്തിയും വിവേകരഹിതമായ ഇടപെടലുകളും കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ ഇന്ന് തകിടം മറിഞ്ഞിരിക്കുകയാണ്. കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ആഗോളതാപനം, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടല്‍, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ലോക പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാമുഖ്യമാണുള്ളത്
ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാർബൺ ഡൈഓക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്കു കാരണമാകുകയും തന്മൂലം ആഗോളതാപനം ഉണ്ടാകുകയും ചെയ്യുന്നു. മരങ്ങളും കാടുകളുംസംരക്ഷിക്കുക, വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക, അതുവഴി ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം. ‘കാർബൺ ന്യൂട്രാലിറ്റി’ കൈവരിക്കുക വഴി ഓസോൺ വിള്ളലിനു കാരണമാവുകയും ആഗോളതാപനം ഉണ്ടാക്കുകയും ചെയ്യുന്ന ഗ്രീൻ ഹൌസ് വാതകങ്ങൾ പരമാവധി കുറയ്ക്കാനുള്ള ശേഷി കൈവരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.
മരങ്ങള്‍ നട്ടുവളര്‍ത്തുകയും പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുകയും കുടിവെള്ളം പാഴാക്കാതിരിക്കുകയും വേണം. മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളില്ലെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.
തോമസ് ജോൺ ,യു എസ് എ
![]()
