റിയാദ് : പ്രിയദർശിനി പബ്ലിക്കേഷൻ സൗദി ചാപ്റ്റർ സംഘടിപ്പിച്ചുവരുന്ന ‘എഴുത്തുകാരും പുസ്തകങ്ങളും’ എന്ന സാഹിത്യ പരമ്പരയുടെ പുതിയ ലക്കം ഇന്ന് വ്യാഴാഴ്ച വൈകീട്ട് 7 മണിക്ക് ബത്തയിലെ ഡി പാലസ് ഹോട്ടലിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു”ജോസഫിന്റെ എഴുത്ത് ലോകം” എന്ന പരിപാടിയിൽ പ്രവാസ സാഹിത്യ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ തന്റെ എഴുത്തുയാത്രയും സാഹിത്യാനുഭവങ്ങളും പങ്കുവെക്കും. എട്ടോളം പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹത്തിന്റെ കൃതികളെ ആസ്പദമാക്കിയുള്ള ചർച്ചകളും പരിപാടിയുടെ ഭാഗമായി നടക്കും. റിയാദിലെ എഴുത്തുകാരും വായനക്കാരും പങ്കെടുക്കുന്ന വിജ്ഞാനപ്രദവും പ്രചോദനാത്മകവുമായ പരിപാടിയിലേക്ക് വായനയും എഴുത്തും ഇഷ്ടപ്പെടുന്നവരെ സ്വാഗതം ചെയ്യുന്നതായി സംഘാടകർ വാർത്ത കുറിപ്പിൽ അറിയിച്ചു.

![]()
