ഹഫർ അൽ ബത്തിൻ: സൗദി അറേബ്യയിലെ ഹഫർ അൽ ബാത്തിനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം നീറമൺകര സ്വദേശിയായ സുനിൽകുമാർ (60) നിര്യാതനായി .ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ മൂന്നു മാസമായി സെൻട്രൽ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു സുനിൽ വ്യാഴാഴ്ച രാവിലെ ആണ് മരിച്ചത്.
കഴിഞ്ഞ 10 വർഷമായി സൗദി അറേബ്യയിൽ ഡ്രൈവർ ആയി ജോലി ചെയ്ത് വരികയായിരുന്നു സുനിൽകുമാർ.
ഭാര്യ ബിന്ദു, മക്കൾ: അദർവ് കൃഷ്ണ, ദേവപ്രമദീഷ് കൃഷ്ണ.
മരണവിവരം അറിഞ്ഞതിനെ തുടർന്ന് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തീൻ ഓ ഐ സി സി പ്രസിഡന്റ് വിബിൻ മറ്റത്ത് നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി . തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ച് ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് രാവിലെ സ്വദേശത്ത് സംസ്കരിച്ചു.
![]()
