തിരുവനന്തപുരം:കേരളം പുതുയുഗത്തിലേക്ക് ചുവടുവെയ്ക്കുകയാണെന്നും വെല്ലുവിളികളെ ജനാധിപത്യരീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
ഗവർണറുടെ നയപ്രഖ്യാപനത്തിന് ശേഷം മാധ്യമ പ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം.ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി പാലിക്കും. യു ഡി എഫ് പ്രകടന പത്രികയിലെ 5 ഇന്ദിരാഗ്യാരന്റികൾ നടപ്പിലാക്കും. കേരളത്തെ തുറമുഖ നഗരമാക്കും. ദക്ഷിണേഷ്യയിലെ വലിയ ഏവിയേഷൻ ഹബ്ബാക്കും. സഹകരണ മേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വരുന്നത് വൻ മാറ്റമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മയക്കുമരുന്ന് ശൃംഖലയെ നേരിടും, തുടച്ച് മാറ്റും. വ്യവസായങ്ങളെ ആകർഷിക്കാൻ ലാന്റ് ബാങ്ക് സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു. പിണറായി സർക്കാരിന്റെ നയം അല്ല നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബിയെ കുറിച്ച് വിശദമായി പഠിക്കുകയാണ്. പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്നും നയപരമായ തീരുമാനം കിഫ്ബിയുടെ കാര്യത്തിൽ ഉടനുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
![]()
