തിരുവനന്തപുരം: കേരള നിയമസഭയുടെ പുതിയ സ്പീക്കറായി മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരെഞ്ഞെടുക്കപ്പെട്ടു.കേരള നിയമസഭയുടെ 25-ാം സ്പീക്കറായി 101 വോട്ട് നേടി ആണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
മുഖ്യമന്ത്രി വി ഡി സതീശൻ ,പ്രതിപക്ഷ നേതാവ് പിണറായി വിജയൻ എന്നിവർ ചേർന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനെ ആനയിച്ച് സ്പീക്കര്‍ കസേരയിലിരുത്തി.എൽഡിഎഫ് സ്ഥാനാർത്ഥി എസി മൊയ്തിന് 35 വോട്ടും. ബിജെപിയുടെ സ്ഥാനാർത്ഥി ബി ബി ഗോപകുമാറിന് 3 വോട്ടുകളുമാണ് ലഭിച്ചത്. തുടർച്ചയായി 35 വർഷം എംഎൽഎ ആയതിന്റെ അനുഭവ സമ്പത്തുമായാണ് എഴുപത്തിയാറാം വയസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ കേരള നിയമസഭയുടെ സ്പീക്കറാകുന്നത്.
![]()
