ദമാം : പ്രവാസി വെൽഫെയർ കണ്ണൂർ-കാസർഗോഡ് ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അണ്ടർ 15 റാപ്പിഡ് ചെസ്സ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചു.
വിവിധ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ചെസ് പ്രതിഭകൾ മാറ്റുരച്ച മത്സരങ്ങളിൽ ഇബ്രാഹിം റിസ്വാൻ ചാമ്പ്യനായി. റോഅ മുഹന്നദ് മജ്ദി രണ്ടാം സ്ഥാനവും അരുൺ കാർത്തികേയ മൂന്നാം സ്ഥാനവും നേടി. 10 വയസ്സിനു താഴെയുള്ളവർക്കുള്ള മികച്ച പ്രകടനത്തിന് പ്രതീവ്കുമാരൻ, ഹർസിവ് ആദിത്യ, റിയാൻ സുബ്ബയ്യ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ദമ്മാമിൽ നടന്ന മത്സരങ്ങൾ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കിഴക്കൻ പ്രവിശ്യയിലെ ചെസ് പ്രേമികൾക്കും പ്രതിഭകൾക്കും കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് സംഘാടകർ അറിയിച്ചു. സമാപന ചടങ്ങിൽ ടൂർണമെന്റ് കൺവീനർ ഷക്കീർ ബിലാവിനകത്ത്, ഗാമ്പിറ്റ് ചെസ്സ് ക്ലബ് പ്രതിനിധി അഹ്മദ് അൽ മിസ്രി എന്നിവർ സംസാരിച്ചു. സലിം, ഷമീം, ഫാത്തിമ ഹാഷിം, റജ്നാ അസ്ലം,ജാബിർ,ആഷിഫ് കൊല്ലം,ബിജു പൂതക്കുളം , റഹീം, റിഷാദ്,സജ്ന ഷക്കീർ, ജംഷാദ് അലി, നിസാർ,അസ്ലം പാറക്കൽ എന്നിവർ നേതൃത്വം നൽകി.
![]()
