റിയാദ്: ധർമ്മടം മണ്ഡലം കെഎംസിസി റിലീഫ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മുഴപ്പിലങ്ങാട് കല്യാണ സഹായ വിതരണം മുഴപ്പിലങ്ങാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ വെച്ച് നടത്തി.
റിയാദ് ധർമ്മടം മണ്ഡലം കെഎംസിസി കാര്യദർശിയും കെഎംസിസി ജില്ല ഓർഗനൈസിങ് സെക്രട്ടറിയുമായ മെഹബൂബ് ചെറിയവളപ്പിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി നേതാക്കൾക്ക് സഹായം കൈമാറി.
പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.
![]()
