റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കൊടോമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായുള്ള നടപടികൾ പുരോഗതിക്കുന്നതായി സഹായസമിതി അറിയിച്ചു.
ഏത് നിമിഷവും നടപടി പൂർത്തിയായി സ്വദേശത്തേക്ക് മടങ്ങാനുള്ള എക്സിറ്റ് വിസ കിട്ടുമെന്ന പ്രതീക്ഷയിലാണെന്നും സമിതി കൂട്ടിച്ചേർത്തു.
എക്സിറ്റ് വിസ ലഭിച്ചാൽ രാജ്യം വിടാൻ ആവശ്യമായ രേഖകൾ ഇന്ത്യൻ എംബസി ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.
ലോക മലയാളികൾ കാതോർക്കുന്ന ആ വാർത്ത എത്രയും പെട്ടന്ന് സംഭവിക്കും എന്നാണ് പ്രതീക്ഷ.
സൗദിയിൽ ബലി പെരുന്നാൾ അവധി തുടങ്ങുന്നതിനാൽ നടപടി വൈകുമോ എന്ന ആശങ്കയുമുണ്ട്. എങ്കിലും ജയിലിലും മറ്റ് വകുപ്പുകളിലും ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരും കുടുംബത്തിന്റെ പവ്വർ ഓഫ് അറ്റോണി സിദ്ധിഖ് തുവ്വൂരും അന്തിമ നടപടികൾ പൂർത്തിയാകുന്നതിനായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
![]()
