ദമ്മാം: പ്രവാസി വെൽഫെയർ ദമ്മാം എറണാംകുളം – തൃശൂർ ജില്ലാ കമ്മിറ്റി സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ദമ്മാമിലെ വിവിധ ഇൻ്റർനാഷ്ണൽ സ്കൂളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ ജില്ലകളിൽ നിന്നുള്ള യാഇറ ഫൈസൽ, സുഹ ഹനാൻ, ഫർസാന ഫാത്തിമ എന്നിവരെയാണ് ആദരിച്ചത്. ജില്ലാ വൈ. പ്രസിഡൻ്റ് ഷരീഫ് കൊച്ചി, ജനറൽ സെക്രട്ടറി റയാൻ റസൽ,റീജിയണൽ കമ്മിറ്റി അംഗം അനീസ മെഹബൂബ് എന്നിവർ ചേർന്ന് മൊമെൻ്റോ നൽകി ആദരിച്ചു. ഈസ്റ്റേൺ പ്രോവിൻസിലെ സി.ബി.സ്.സി സ്കൂളുകളിൽ നിന്നും വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ജില്ലാ കമ്മിറ്റി അഭിനന്ദം നേർന്നു.
![]()
