ചെന്നൈ: ഇനി തമിഴകത്ത് വിജയ് യുഗം.ടിവികെ അദ്ധ്യക്ഷൻ ചലച്ചിത്രനടൻ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു . മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകർ ഉത്സവ തിമിർപ്പിലാണ്.
59 വർഷത്തിനുശേഷം കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി എത്തി. ഡിഎംകെ സഖ്യത്തിനൊപ്പം ജയിച്ച കോൺഗ്രസിന്റെ 5 എംഎൽഎമാരിൽ രണ്ടു പേർ മന്ത്രിമാരാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
![]()
