ജുബൈൽ:ജുബൈൽ മലയാളി സമാജത്തിന് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ മുഖ്യ രക്ഷാധികാരികളായ മൂസ അറക്കൽ, നാസ്സറുദീൻ പുനലൂർ, ഫൗണ്ടർ തോമസ് മാത്യു മാമുടാൻ എന്നിവരുടെ നേതൃത്വത്തിൽ സമാജത്തിന്റെ പുനഃസംഘടന നടന്നത്.
പ്രവർത്തന മികവ് പരിഗണിച്ച് മുൻ കമ്മിറ്റിയിലെ അംഗങ്ങൾക്ക് യോജിച്ച സ്ഥാനക്കയറ്റം നൽകിയാണ് ഭാരവാഹികളെ ഏകകണ്ഠമായി തെരെഞ്ഞെടുത്തത്.
തോമസ് മാത്യു മാമുടാൻ(ചെയർമാൻ),മൂസ അറക്കൽ, ഷാജഹാൻ (ഖുൽഫി)നാസ്സറുദീൻ പുനലൂർ(രക്ഷാധികാരികൾ),ബൈജു അഞ്ചൽ(പ്രസിഡന്റ്),സന്തോഷ് ചക്കിങ്കൽ(ജനറൽ സെക്രട്ടറി),സുമോദ് മോഹൻ(ട്രഷറർ),എബി ജോൺ ചെറുവക്കൽ, നിസാർ ഇബ്രാഹിം, റിയാസ് എൻ പി(വൈസ് പ്രസിഡന്റുമാർ),ഷഫീഖ് താനൂർ. കുമാർ, ബെൻസൺ സി സാമൂൽ(ജോയിന്റ് സെക്രട്ടറിമാർ),മുബാറക്ക് ഷാജഹാൻ, അജ്മൽ സാബു, ഗിരീഷ് കുമാർ(കൾച്ചറൽ സെക്രട്ടറിമാർ),ഇല്ലിയാസ്, ഷജീർ തച്ചൻപ്പാറ( സ്പോർട്സ് സെക്രട്ടറിമാർ),രാജേഷ് കായംകുളം(ഹെൽപ് ഡെസ്ക് കോൺവീനർ),ജോസഫ് മാത്യു മാമുടാൻ(ലീഗൽ അഡ്വൈസർ),ഷഫീഖ് താനൂർ, നവീൻ കോതേരി( മീഡിയ ഇൻചാർജ്) എന്നിവരാണ് 2026-28 കാലഘട്ടത്തിലെ ഭാരവാഹികൾ.പുതിയ കമ്മിറ്റി അംഗങ്ങൾ ചുമതല ഏറ്റെടുത്തു. പ്രവാസി സഹോദരങ്ങൾക്ക് സമാജം നൽകുന്ന സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുകയും വിവിധ മേഖലകളിൽ പ്രവർത്തനം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിലറിയിച്ചു.

സമാജം ഉടൻ തന്നെ 10-ാം ക്ലാസ്, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയ മലയാളി കുട്ടികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിക്കുന്നു. വിജയിച്ച സമാജം അംഗങ്ങളുടെ മക്കളെയും ചടങ്ങിൽ അനുമോദിക്കും. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി സബ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം പുരോഗമിക്കുകയാണ്.
![]()
