ജിദ്ദ: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഷറഫിയയുടെ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മുന്‍ പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ വളപ്പന്റെ നേതൃത്വത്തില്‍ നടന്ന ജനറല്‍ ബോഡിയോഗത്തില്‍ ഷക്കീല്‍ ബാബു പ്രവര്‍ത്തന റിപ്പോര്‍ട്ടും സലാഹ് കാരാടന്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പിന്നീട് നടന്ന പ്രവത്തക സമിതി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞടുത്തത്. തെരഞ്ഞടുപ്പ് പ്രക്രിയക്ക് റിട്ടേണിംഗ് ഓഫീസര്‍മാരായ ബഷീര്‍ വള്ളിക്കുന്ന്, എഞ്ചിനീയര്‍ വി കെ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്കി.
ഹംസ നിലമ്പൂര്‍ (പ്രസിഡന്റ്), ജരീര്‍ വേങ്ങര (ജനറല്‍ സെക്രട്ടറി), ഷക്കീല്‍ ബാബു (ട്രഷറര്‍), അബ്ദുല്‍ ഗഫൂര്‍ വളപ്പന്‍, സലാഹ് കാരാടന്‍, ജൈസല്‍ അബ്ദുറഹ്മാന് (വൈസ് പ്രസിഡന്റുമാര്‍), കെ സി മന്‍സൂര്‍, ടി പി അബ്ദുസ്സലാം, അന്‍വര്‍ കടലുണ്ടി (സെക്രട്ടറിമാര്‍) എന്നിവരാണ് ഭാരവാഹികള്‍.
സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ സബ് കമ്മിറ്റികള്‍ക്കും രൂപം നല്കി. ഷാനവാസ് ബാബു (ദഅ്’വ), മന്‍സൂര്‍ പൊന്നാനി (വെളിച്ചം), ജമാല്‍ ഇസ്മായില്‍ (റിസോഴ്സ് മാനേജ്മന്റ്), അബ്ദുല്‍ ഗനി (റിലീഫ്), ഉമ്മര്‍ കോയ ബേപ്പൂര്‍ (അല്‍ ഹുദാ മദ്റസ), മുബാറക് അരീക്കാട് (മെമ്പര്‍ഷിപ്പ്), നസീഫ് അക്രം എടവണ്ണ (ഇവെന്റ്സ്), മുഹമ്മദ് അന്‍സാരി (വളന്റിയര്‍), അബ്ദുല്‍ ഗഫൂര്‍ അടുക്കത്ത് (മെയ്ന്റനന്‍സ്), ഉസ്മാന് കോയ (പിക്നിക് & സിയാറ), അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പൊയിലില്‍ (ടാലെന്റ്റ് ടീന്‍സ് & ബാലവേദി), പി. സി ശിഹാബ് (ടാലെന്റ്റ് ടീന്‍സ് ഫുട്ബോള്‍ അക്കാദമി), ഷമീര്‍ വീരാന്‍ (ഓള് ഇന്ത്യ ഇസ്ലാഹി സെന്റര്‍) പ്രിന്സാദ് പാറായി (മീഡിയ, പബ്ലിക്കേഷന്‍) മൊയ്ദു വലിയകത്ത് (എംപ്ലോയ്മെന്റ് & കരിയര്‍ ഗൈഡന്‍സ്), അബ്ദുല്‍ റഷാദ് കരുമാറ (ക്വാളിറ്റി മാനേജ്മന്റ്) എന്നിവരാണ് വകുപ്പ് കണ്‍വീനര്‍മാര്‍.
![]()
