ജിദ്ദ: മാധ്യമ പ്രവര്‍ത്തനത്തിലും വിക്കിപീഡിയ എഡിറ്റിങ്ങിലും പരിശീലനം നല്‍കുന്നതിനായി തനിമ വെസ്റ്റേണ്‍ പ്രൊവിന്‍സ് മാധ്യമ ശില്പശാല നടത്തി .
മലയാളം വിക്കിപീഡിയയില്‍ ദീര്‍ഘകാലമായി സജീവമായ പി.പി. ഇര്‍ഷാദ് വിക്കിപീഡിയയുടെ പ്രവര്‍ത്തനരീതികളെക്കുറിച്ച് ക്ലാസെടുത്തു. ലോകമെമ്പാടുമുള്ള വിജ്ഞാനദാഹികള്‍ ചേര്‍ന്ന് വികസിപ്പിക്കുന്ന വിക്കിപീഡിയയുടെ മലയാളം പതിപ്പ് കൂടുതല്‍ ശക്തമാകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വിജ്ഞാനകോശ നിര്‍മ്മാണത്തിലും എഴുത്തിലും താല്‍പ്പര്യമുള്ളവര്‍ ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും ഇതിനായി നീക്കിവെക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വിക്കിപീഡിയ എഡിറ്റിങ്ങിനെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പഠിതാക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്കി.
റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുമ്പോഴും എഴുതുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എം. അഷ്റഫ് വിശദീകരിച്ചു. അദ്ദേഹം തന്നെയായിരുന്നു ശില്പശാലയുടെ അധ്യക്ഷന്‍. തനിമ കേന്ദ്ര സെക്രട്ടറി മുഹമ്മദലി പട്ടാമ്പി സമാപന പ്രസംഗം നടത്തി. അബ്ദുല്ല പെരിങ്ങാടി, സൈനുല്‍ ആബിദീന്‍ എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്കി.
![]()
