മക്ക: വിശുദ്ധ ഉംറ നിർവഹിക്കുന്നതിന്റെ പൂർണ്ണ വിവരണം അടങ്ങിയ ഡോകുമെന്റ്ററി പുറത്തിറങ്ങി. ഉംറയുടെ പൂർണ്ണ വിവരണം അടങ്ങിയ ഈ ഡോകുമെന്റ്ററി അഞ്ചു ലോക ഭാഷകളിലാണ് എന്നതാണ് പ്രെത്യേകത.
കഴിഞ്ഞ ദിവസം ഇരു ഹറം മേധാവി അബ്ദു റഹ്മാൻ ബിൻ സുദൈസ് ഡോകുമെന്റ്ററി പ്രകാശനം ചെയ്തു. ‘ഉംറ വിവരണം’ എന്ന് പേരിട്ടിട്ടുള്ള ഈ ഡോകുമെന്റ്ററി ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, പേർഷ്യൻ, മലയ് തുടങ്ങിയ ഭാഷകളിൽ ലഭ്യമാണ്.
ഇരുഹറം കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ വിഭാഗം ഭാഷ വിവർത്തന ഏജൻസിയുമായി സഹകരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. ഈ ഡോകുമെന്റ്ററി തീർത്ഥാടകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് അബ്ദു റഹ്മാൻ ബിൻ സുദൈസ് പറഞ്ഞു.
![]()
