റിയാദ് : സൗദി വാണിജ്യ മന്ത്രി മാജിദ് അൽ ഖസാബി, സൗദി വ്യവസായ മന്ത്രി ബന്ദർ ബിൻ ഇബ്രാഹിം അൽ ഖൊറയെഫ്, സൗദി നിക്ഷേപ മന്ത്രി ഫഹാദ് ബിൻ അബ്ദുൽജലീൽ അൽ സൈഫ് എന്നിവരുമായി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

ഗൾഫിലെ നിലവിലെ സാഹചര്യത്തിൽ സൗദി അറേബ്യയിലെ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് സ്വീകരിച്ച നടപടികൾ യൂസഫലി മന്ത്രിമാരെ അറിയിച്ചു. രാജ്യത്ത് ഭക്ഷ്യ ഉല്പന്നങ്ങളുടെ സുഗമമായ ലഭ്യതയിൽ ലുലു ഗ്രൂപ്പിൻ്റെ പരിശ്രമങ്ങളെ മന്ത്രിമാർ അഭിനന്ദിക്കുകയും സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും സഹായവും യോഗത്തിൽ യൂസഫലിക്ക് വാഗ്ദാനം ചെയ്തു.
ലുലു സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ്, കൊമെഴ്സ്യൽ ഡയറക്ടർ നെമിൽ നസീർ, ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവരും സംബന്ധിച്ചു.

![]()
