ആലപ്പുഴ : കെ സി വേണുഗോപാൽ എം പി യുടെ മകൾ പാർവതിയുടെ രണ്ടാമത്തെ പുസ്തകത്തിന്റെ കവർ പ്രകാശനം നടന്നു.സാമൂഹിക മാധ്യമത്തിലൂടെ കെ സി വേണുഗോപാലാണ് പ്രകാശനം ചെയ്തത്.
ഇംഗ്ലീഷ് കവിതകളുടെ സമാഹാരമാണത്. എ ഗേൾ സ്പീക്ക്സ് ( A Girl Speaks) എന്നാണ് പുസ്തകത്തിന്റെ പേര്. ഇക്കാലത്ത് സമൂഹത്തിൽ പെൺകുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലേക്കും സ്ത്രീകളുടെ അടിച്ചമർത്താലുകളിലേക്കും ഈ പുസ്തകം വിരൽ ചൂണ്ടുന്നു. ഒരു പെൺകുട്ടിയുടെ കാഴ്ചപ്പാടിലൂടെയുള്ള ലോകം നിങ്ങൾക്കിതിൽ കാണാം. പുസ്തകം അടുത്തു തന്നെ വിപണിയിൽ എത്തും. മകൾ എഴുത്തിനെ ഗൗരവത്തോടെ സമീപിക്കുന്നതിലുള്ള ഒരു പിതാവിന്റെ സന്തോഷവും അഭിമാനവും ചെറുതല്ല. പുസ്തകം നന്നായി വായിക്കപ്പെടട്ടെ എന്ന് ആശംസിക്കുന്നതായി കെ സി ഫേസ്ബുക്കിൽ കുറിച്ചു
![]()
