ദുബായ് : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അടച്ച ദുബായ് ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നു.തിങ്കളാഴ്ച മുതൽ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. വൈകിട്ട് 5 മുതൽ പുലർച്ചെ 12 മണി വരെയാണ് ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. യുദ്ധത്തെ തുടർന്ന് ഫെബ്രുവരി 28 നാണ് ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചത്.സന്ദർശകർക്ക് ഓൺലൈനായോ ആപ്പ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. വേദിയുടെ ഗേറ്റുകളിൽ നിന്ന് ടിക്കറ്റ് വാങ്ങാനും കഴിയും. ടിക്കറ്റ് വില ഒരാൾക്ക് 25 ദിർഹം മുതൽ ആരംഭിക്കുന്നു.
Total Views:
0
