റിയാദ് :കേളി കലാസാംസ്കാരിക വേദി, അല്‍ ഖര്‍ജ്ജ് ഏരിയ, മലഫ് യൂണിറ്റ് അംഗം അലി അക്ബർ (58) അൽഖർജിൽ വസതിയിൽ വച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടു.
മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശിയാണ്. കേളി മെമ്പർമാരായ ഷുക്കൂർ, മുജീബ് എന്നിവര്‍ സഹോദരങ്ങളാണ്.ഭാര്യ സാജിറയും മൂന്ന് മക്കളും അടങ്ങുന്നതാണ് 33 വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്ന അലി അക്ബറിന്റെ കുടുംബം. കേളി ബത്ഹ ബി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം റിംഷാദ് ഷുക്കൂറിന്റെ പിതൃസഹോദരൻ കൂടിയാണ് അലി അക്ബർ. മൃതദേഹം നാട്ടിലേക്കു അയക്കാനുള്ള പ്രവർത്തനങ്ങൾ കേളി ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.
![]()
