റിയാദ് :റിയാദ് ധർമ്മടം മണ്ഡലം കെഎംസിസിയുടെ കൈത്താങ്ങ് വിദ്യാഭ്യാസ സഹായം കൈമാറി.പേരാളശ്ശേരി പഞ്ചായത്ത് സെക്രട്ടറി അഷ്റഫ് സാഹിബിന്, സൗദി കെഎംസിസി വൈസ് പ്രസിഡന്റ് വി. കെ മുഹമ്മദ് സഹായം വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കൊയ്യോട് അധ്യക്ഷത വഹിച്ചു. താഹിർ ഉമ്മൻച്ചിറ, കുഞ്ഞുമുഹമ്മദ് മാണിയൂർ, സിപിഎ അബ്ദുൽ ലത്തീഫ്, റോഷിനി ഖാലിദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
വിദ്യാഭ്യാസ രംഗത്ത് പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുന്ന ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും ശക്തമായി മുന്നോട്ട് കൊണ്ടുപോകും.
![]()
