റിയാദ് : മലപ്പുറം ജില്ലയിലെ വാഴക്കാട്ടെ പ്രവാസി കോണ്ഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ “ഗ്ലോബൽ ഒഐസിസി വാഴക്കാട്” സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് ഓൺലൈൻ തെരഞ്ഞെടുപ്പ് പ്രവചന മത്സരം നടത്തുന്നു.
രണ്ട് ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകുന്ന വ്യക്തിക്ക് 25000 രൂപയാണ് പാരിതോഷികമായി ലഭിക്കുക . ഒമാൻ, മസ്കറ്റിലെ പ്രവാസി വ്യവസായിയും ഇൻകാസ് -ഒഐസിസി പ്രവർത്തകനുമായ അനീഷ് കടവിലാണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്.
ഗ്ലോബൽ ഒഐസിസി വാഴക്കാട് എന്ന ഫേസ്ബുക് പേജ് വഴിയാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
യുഡിഎഫ് മുന്നണിയുടെ സീറ്റുകളുടെ എണ്ണവും എൽ ഡി എഫിൽ നിന്നും യുഡിഫ് തിരിച്ചു പിടിക്കുന്ന സീറ്റുകൾ ഏറ്റവും കൂടുതൽ ഏത് ജില്ലയിൽ നിന്നുമാണെന്നുമുള്ളതുമാണ് പ്രവചിക്കേണ്ടത്.
സംഘടനയുടെ സാമൂഹിക മാധ്യമ പേജിൽ തന്നിരിക്കുന്ന നിബന്ധനകൾ പാലിച്ച് ഉത്തരങ്ങൾ കമന്റ് ആയി രേഖപ്പെടുത്താം. വോട്ടെണ്ണൽ ദിനമായ മെയ് നാലിന് രാവിലെ ആറ് മണി വരെയാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള സമയപരിധി.
ആദ്യ ദിവസങ്ങളിൽ തന്നെ നല്ല പ്രതികരണമാണ് ഓൺലൈനിൽ ലഭിക്കുന്നതെന്ന് ഗ്ലോബൽ ഒഐസിസി വാഴക്കാട് സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷബീർ അലി ദോഹ, സികെ മൻസൂർ ദുബൈ, ഹർഷിദ് ചിറ്റൻ റിയാദ്,എളമരം ജൈസൽ ദോഹ,ശരീഫ് കെപി മസ്കറ്റ്,മീഡിയ വിംഗ് അംഗങ്ങളായ റിയാസ് എളമരം ദുബൈ, ശംവിൽ എളാംകുഴി ദോഹ, സ്പോൺസറായ ഒമാനിലെ അനീഷ് കടവിൽ തുടങ്ങിയവർ അറിയിച്ചു.
![]()
