കായംകുളം: റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച കായംകുളം സ്വദേശി നിസാം ഹസ്സൻകുഞ്ഞിന്റെ (44) മൃതദേഹം നാളെ (ഏപ്രിൽ 15) നാട്ടിലെത്തിച്ച് ഖബറടക്കും. കീരിക്കാട് തെക്ക് എൻ.എച്ച് വില്ലയിൽ പരേതനായ ഹസ്സൻകുഞ്ഞിന്റെ മകനാണ്. റിയാദ് എയർപോർട്ടിൽ ഉദ്യോഗസ്ഥനായിരുന്നു.
റിയാദിൽ നിന്നും ഇന്ന് വൈകുന്നേരം പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുവരുന്ന മയ്യിത്ത്, ബുധനാഴ്ച രാവിലെ 10.35-ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടർന്ന് എറണാകുളം കെ.എം.സി.സി ആംബുലൻസിൽ കായംകുളത്തെ വീട്ടിലെത്തിക്കും. സഹോദരൻ നിയാസ് ഹസ്സൻകുഞ്ഞ് മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം അസർ നമസ്കാരാനന്തരം കായംകുളം ഐക്യജംഗ്ഷന് തെക്ക് ചിറക്കുളങ്ങര ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കം നടക്കും.
![]()
