ജിദ്ദ: പ്രവാസമവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന് ജിദ്ദ പ്രസിഡന്റ് ബഷീര്‍ കുപ്പിയാന് യാത്രയയപ്പ് നല്കി.
ജിദ്ദയിലെ എലോറ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പി.പി.എ രക്ഷാധികാരി സുബൈര്‍ കൊറ്റാലികുടി അധ്യക്ഷത വഹിച്ചു. നിയുക്ത പ്രസിഡന്റ് അനസ് അരിമ്പാശ്ശേരി, ജനറല്‍ സെക്രട്ടറി ഷിഹാബ് അലിയാര്, ട്രഷറര്‍ ഹിജാസ് കണേലി, ഉപദേശക സമിതി അംഗം കൊച്ചുമുഹമ്മദ് കരിമ്പനക്കല്‍ എന്നിവര്‍ സംസാരിച്ചു.
ജോയിന്റ് സെക്രട്ടറിമാരായ മുഹമ്മദ് ഷാഫി, ഷെഹീര്‍ അയ്മനക്കുടി, വൈസ് പ്രസിഡന്റ് അന്‍സാര്‍ കാഞ്ഞിരത്തിങ്കല്‍, മീഡിയ സെക്രട്ടറി ജമാല്‍ മീരാന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ ഉബൈദ് കൂലിയാടന്‍, തന്‍സീം പുത്തുക്കാടന്‍, ഫൈസല്‍ ചെറുപ്പുള്ളി, ഷാരിഖ് സയ്യദ് അലി എന്നിവരും വനിതാ വിങ് അംഗങ്ങളും ആശംസകള്‍ നേര്‍ന്നു. പി.പി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ കുടുംബസമേതം ചടങ്ങില്‍ പങ്കെടുത്തു.
മറുപടി പ്രസംഗത്തില്‍ ബഷീര്‍ കുപ്പിയാന് എല്ലാവര്ക്കും നന്ദി അറിയിച്ചു. ജനറല്‍ സെക്രട്ടറി ഷിഹാബ് അലിയാര് സ്വാഗതവും ട്രഷറര്‍ ഹിജാസ് കണേലി നന്ദിയും പറഞ്ഞു.
![]()
