അൽഖോബാർ : പ്രവാസി വെൽഫെയർ അൽഖോബാർ റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പ് അവലോകന യോഗം സംഘടിപ്പിച്ചു. ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുവരെയുള്ള പ്രചാരണ രീതികളും മുന്നണികളുടെ വാഗ്ദാനങ്ങളും ചർച്ച ചെയ്തു. നിയമ സഭാ മണ്ഡലങ്ങളിലെ ജയ പരാജയ സാധ്യതകളും, ഭരണത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും , ഘടക കക്ഷികളുടെ നിലപാടും, ഭരണ പ്രതിപക്ഷ കക്ഷികളുടെ നിലപാടുകളും, നേരിട്ടും അല്ലാതെയുമുള്ള അന്തർ ധാരകളുമുൾപ്പടെ ചർച്ചയായി. ഫാസിസത്തെ എതിർത്ത് തോൽപ്പിക്കാനും സൽഭരണം കാഴ്ചവെക്കാനും യു.ഡി.എഫിനെ സഹായിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മികച്ച ഭൂരിപക്ഷത്തിൽ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് യോഗം വിലയിരുത്തി. പ്രവാസി വെൽഫെയർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ഖലീലുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇ.കെ സലിം (പ്രസിഡണ്ട്, ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ്), സക്കീർ പറമ്പിൽ (ജനറൽ സെക്രട്ടറി, ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ്), സുബൈർ പാറക്കൽ (വൈസ് പ്രസിഡണ്ട്, ഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി), ഷൈൻ രാജൻ (ട്രഷറർ, ഒ.ഐ.സി.സി അൽ ഖോബാർ ഏരിയ കമ്മിറ്റി). ആസിഫ് കോണ്ടോട്ടി, (വൈസ് പ്രസിഡൻ്റ്, കെ.എം.സി.സി അൽ ഖോബർ),
പ്രവാസി വെൽഫയർ റിജിയണൽ കമ്മിറ്റി നേതാക്കളായ അൻവർ സലിം, അഷ്റഫ് പിടി എന്നിവർ സംസാരിച്ചു. പ്രവാസി വെൽഫയർ റിജിയ ണൽ മിഡിയ തലവൻ സാബു മേലതിൽ ചർച്ച നിയന്ത്രിച്ചു.
![]()
