റിയാദ് : റിയാദിൽ ഹൃദയാഘാതം മൂലം തിരുവനന്തപുരം സ്വദേശി മരണപ്പെട്ടു.
പാലമൂട്,വെമ്പായം സ്വദേശി സിദ്ധീഖ് മൻസിൽ ബാദുഷ പരീത് (66) ആണ് ഹൃദയാഘാതം മൂലം മരണപെട്ടത്.രാവിലെ നെഞ്ചുവേദനയേ തുടർന്ന് ആംബുലൻസെത്തി സുവൈദിയിലെ അൽ ഹമ്മദി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദിലെ സ്വകാര്യ കമ്പനിയിൽ ഇരുപത് വർഷത്തിലധികമായി ഡ്രൈവറായി ജോലി ചെയ്ത് വരുകയായിരുന്നു.ശാരിരിക ബുദ്ധിമുട്ടുകൾ കാരണം രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിരമിച്ച് ഈ മാസം ഇരുപത്തിയൊന്നാം തിയ്യതി നാട്ടിൽ പോകാനിരിക്കെയാണ് മരണം.ഭാര്യയും ഇളയമകനും റിയാദിൽ സ്ഥിര താമസക്കാരാണ്.
പരേതരായ പരീത് -സുലൈഖ ദമ്പതികളുടെ മകനാണ്.
ഭാര്യ- ജാസിയ. മക്കൾ- സിദ്ധീഖ്,ഷില്ലാജ്(റിയാദ്)
മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങളുമായി വെൽഫെയർ വിങ്ങ് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഉമ്മർ അമാനത്ത്,ജാഫർ വീമ്പൂർ,സലീം സിയാംകണ്ടം, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്
![]()
